Saturday, December 5, 2009

എന്‍റെ നാട്

ഈ അടുത്ത കാലത്തായി കേരളത്തില്‍ നിന്നും വരുന്ന വാര്‍‍ത്തകള്‍ അധികവും തീവ്രവാദത്തെ കുറിച്ചാണ്. വിശ്വസിക്കാ൯ കഴിയുന്നില്ല! കഴിഞ്ഞ കുറെ വ൪ഷങ്ങളായി കേരളത്തിന്‍റെ മുഖം വികൃതമായി കൊണ്ടിരിക്കുന്നു? ഇതിന്‍റെ ഉത്തരവാദിള്‍‍ ആരാണ്?

എന്‍റെ നാടിനെക്കുറിച്ച് ഞാ൯ വളരേ അധികം അഭിമാനം കൊണ്ടിരുന്നു. ഒരുവിധം എല്ലാ തുറകളിലും കേരളം മുന്നിട്ടു നില്‍ക്കുന്നു. മതസൗഹാ൪ദത്തില്‍ കേരളം മാതൃകയായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന ആപ്തവാക്യത്തിനു തികച്ചും അവകാശപ്പെട്ടതു തന്നെ.

പോരായ്മകള്‍‍ പലതും ഉണ്ടങ്കിലും തീവ്രവാദം അതില്‍ ഒന്നായികൂട. എന്തുകൊണ്ട് കേരളം തീവ്രവാദം വളരാ൯‍ വളക്കൂറുള്ള മണ്ണായി മാറി? ഉടനെ ഇതിന്‍റെ കാരണങ്ങള്‍‍ മനസിലാക്കി ശാശ്വത പരിഹാരം കന്നെടിയിരിക്കുന്നു. കേരളത്തിലെ രാഷ്ട്രിയ സാംസ്‌കാരിക നായകന്‍മാ൪‍ അവര്‍ക്ക് ഇതിലുള്ള പങ്കു മനസ്സിലാകേണ്ടിയിരിക്കുന്നു. ഇതെല്ലാം നടന്നിട്ടും എല്ലാം സാധാരണ പോലെ എന്ന് നടിക്കുന്നത് ശരിയല്ല. എല്ലാ തുറകളിലുള്ളവരും മുന്നോട്ട് വരണം. രാഷ്ട്രിയ വിജയത്തിനായി എല്ലാ പാ൪ട്ടിക്കാരും പലപ്പോഴും പരസ്പര വിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചിടുണ്ട്. എന്നാല്‍‍ ഈ അവസരത്തില്‍, കേരളത്തിന്‍റെ വള൪‍ച്ചക്കും തീവ്രവാദത്തിനും എതിരേ എല്ലാ പാ൪ട്ടിക്കാരും ഒന്നായി പ്രവര്‍ത്തിക്കണം.